ന്യൂജെൻ ഹരമായി ക്രോക്സ്

ന്യൂജെൻ ഹരമായി ക്രോക്സ്

  • സാധാരണ ചെരുപ്പ് എന്ന സങ്കൽപങ്ങ ളിൽ നിന്ന് മാറി നിൽക്കുന്ന രൂപമാണിതിന്. കണ്ടവരിൽ പലരും ആദ്യ ഘട്ടത്തിൽ നെറ്റിചുളിച്ചതിൽ അത്ഭുതപ്പെടാനില്ല

പാദരക്ഷകൾ പല മോഡലുകളിലുണ്ട്. എന്നാൽ അത്തരം മോഡലുകളിൽ നിന്ന് ഏറെ വ്യത്യസ്തത പുലർത്തുന്ന ഒന്നാണ് ക്രോക്സ് എന്ന ബ്രാൻഡ് ഷൂകൾ. സാധാരണ ചെരുപ്പ് എന്ന സങ്കൽപങ്ങളിൽ നിന്ന് മാറി നിൽക്കുന്ന രൂപമാണിതിന്.

കണ്ടവരിൽ പലരും ആദ്യ ഘട്ടത്തിൽ നെറ്റിചുളിച്ചതിൽ അത്ഭുതപ്പെടാനില്ല. അത്തരത്തിലുള്ള ഡിസൈനായിരുന്നു ക്രോക്സിൻന്റെത്. ഇതാര് വാങ്ങുമെന്ന പരിഹാസം പല കോണുകളിൽ നിന്നുമുയർന്നു. ഒട്ടും ആകർഷകമല്ലാത്ത നിറങ്ങളുടെ ഉപയോഗവും വിമർശിക്കപ്പെട്ടു. ഫാഷൻ ലോകത്തിലെ മറ്റു ഷൂസുകളുടെയും ചെരുപ്പുകളുടെയും അടുത്തെത്തില്ലന്നായിരുന്നു പ്രവചനം.

പിന്നീട് കഥയാകെ മാറി. ഇന്ന് യുവതയുടെ പ്രിയപ്പെട്ട ബ്രാൻഡായി ആ ചെരുപ്പ് കമ്പനി വളർന്നു. ഒട്ടനവധി അപരന്മാർ തകർക്കാൻ ശ്രമിച്ചിട്ടും തകരാതെ പിടിച്ചുനിന്നത് കൂടിയാണ് ക്രോക്സിന്റെ വിജയം . ഇത്തരത്തിൽ ക്രോക്സ് ചരിത്രം പറയുമ്പോൾ തീർച്ചയായും അതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരെ അറിയുക എന്നതും പ്രധാനമാണ്.രണ്ടായിരത്തിന്റെ തുടക്കത്തിൽ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയതാണ് ഇന്ന് നമ്മൾ കാണുന്ന ആഗോള ബ്രാൻഡ് ആയ ക്രോക്സ്. സ്കോട്ട് സീമാൻസ്, ലിൻഡൺ ഹാൻസൺ, ജോർജ്ജ് ബോഡ്ഡെക്കർ ജൂനിയർ എന്നിവരാണ് വിജയ ശില്പികൾ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )