
ന്യൂസിലൻഡിന് എതിരായ മൂന്നാം ടെസ്റ്റിലും ഇന്ത്യയ്ക്ക് തോൽവി
- പരമ്പര തൂത്തുവാരി ന്യൂസിലൻഡ്
ഇന്ത്യയ്ക്ക് എതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ന്യൂസിലൻഡ്. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 25 റൺസിനാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത് . 147 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 121 റൺസിന് രണ്ടാം ഇന്നിങ്സിൽ പുറത്തായി.

അർധ സെഞ്ചുറി നേടി ഋഷഭ് പന്തൊഴികെ മറ്റാർക്കും തിളങ്ങാനായില്ല. ആദ്യമായാണ് ന്യൂസിലൻഡ് ഇന്ത്യയിൽ സമ്പൂർണ ജയം നേടുന്നത്.
CATEGORIES News