ന്യൂ ഇന്ത്യ അഷ്വറൻസിൽ അസിസ്റ്റന്റ് റിക്രൂട്ട്മെന്റ്

ന്യൂ ഇന്ത്യ അഷ്വറൻസിൽ അസിസ്റ്റന്റ് റിക്രൂട്ട്മെന്റ്

  • 500 ഒഴിവുകൾ

കേന്ദ്ര സർക്കാരിന് കീഴിൽ കേരളത്തിൽ ജോലി നേടാൻ പുതിയ അവസരം. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്. അസിസ്റ്റന്റ് തസ്തികയിൽ ആകെയുള്ള 500 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർഥികൾക്ക് ജനുവരി 11 വരെ ഓൺലൈൻ അപേക്ഷ നൽകാം.

തസ്തിക & ഒഴിവ്:ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡിൽ അസിസ്റ്റന്റ് റിക്രൂട്ട്മെന്റ്. ആകെ 500 ഒഴിവുകൾ. ഇന്ത്യയൊട്ടാകെ നിയമനം നടക്കും. കേരളത്തിൽ 40 ഒഴിവുകളുണ്ട്.

ശമ്പളംശമ്പളം:തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,000 രൂപ ശമ്പളമായി ലഭിക്കും.

പ്രായപരിധി:21 വയസ് മുതൽ 30 വയസ് വരെ പ്രായമുള്ളവർക്കാണ് അവസരം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവുണ്ട്.

യോഗ്യത:ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി പൂർത്തിയാക്കിയവരായിരിക്കണം.

അപേക്ഷ നൽകുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.അപേക്ഷ ഫീസ് .ജനറൽ, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാർക്ക് 850 രൂപ. എസ്.സി- എസ്.ടി, പിഡബ്ല്യൂബിഡി 100 രൂപ.

അപേക്ഷ

താൽപര്യമുള്ളവർ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിക്കുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )