
പണിമുടക്കി സമരം: ആശാ വർക്കർമാരുടെ കണക്കെടുത്ത് ആരോഗ്യ വകുപ്പ്
- കഴിഞ്ഞ ദിവസം മുതൽ ഡിഎംഒമാരുടെ നേതൃത്വത്തിൽ ജില്ലകളിൽ ഗൂഗിൽ ഫോം വഴി കണക്കെടുത്ത് തുടങ്ങി
തിരുവനന്തപുരം: സെക്രറ്ററിയേറ്റിന് മുന്നിൽ ശമ്പള വർധനവ് തുടങ്ങിയ ആവശ്യങ്ങളുമായി പണിമുടക്കി സമരം ചെയ്യുന്ന ആശാവർക്കർമാരുടെ കണക്കെടുത്ത് ആരോഗ്യ വകുപ്പ്.ആരോഗ്യ വകുപ്പ് നൽകിയ നിർദേശം പണിമുടക്കി സമരത്തിനെത്തിയവരുടെ കണക്കെടുക്കാനാണ്. കഴിഞ്ഞ ദിവസം മുതൽ ഡിഎംഒമാരുടെ നേതൃത്വത്തിൽ ജില്ലകളിൽ ഗൂഗിൽ ഫോം വഴി കണക്കെടുത്ത് തുടങ്ങി.

പതിമൂന്നാം ദിവസത്തിലേയ്ക്ക് കടന്ന ആശാവർക്കർമാരുടെ രാപ്പകൽ സമരം കൂടുതൽ ശക്തമാകുകയും ദേശീയ തലത്തിലടക്കം ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന അവസരത്തിലാണ് സർക്കാരും നടപടി ആരംഭിക്കുന്നത്. സർക്കാറിന്റെ ഭീഷണികളുടെ തുടർച്ചയാണിതെന്നും കണക്കെടുത്ത് ഭയപ്പെടുത്തിയാലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സമരസമതി നേതാക്കൾ അറിയിച്ചു.
CATEGORIES News