
പതിനായിരം കടന്ന് അൻവർ, ലഭിച്ചത് 11466 വോട്ട്
- വോട്ട് വർധിപ്പിക്കാനാവാതെ ബിജെപി
മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഒമ്പതാം റൗണ്ട് കഴിഞ്ഞു. സ്വതന്ത്ര സ്ഥാനാർഥിയായ പി.വി അൻവർ പതിനായിരത്തിലധികം വോട്ട് നേടി. എട്ട് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ അൻവറിന് ലഭിച്ചത് 11466 വോട്ട്. നിലമ്പൂരിൽ താൻ പിടിച്ചത് സിപിഐഎം വോട്ടെന്ന് അൻവർ.

ഒൻപതാം റൗണ്ടിൽ പ്രതീക്ഷിച്ച മുന്നേറ്റം എൽഡിഎഫിനുണ്ടായില്ല. പോത്തുകല്ല് പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.സ്വരാജിനാണ് നേരിയ മുൻതൂക്കം . ഒൻപതാം റൗണ്ടിൽ 146 വോട്ടിന്റെ ലീഡാണ് സ്വരാജ് നേടിയത്. ആയിരം വോട്ട് ലീഡ് പ്രതീക്ഷിച്ച സ്ഥലത്താണ് വെറും 146 വോട്ടിന്റെ ലീഡ് നേടിയത്. ആകെ ലീഡ് നിലയിൽ ഇപ്പോഴും ഷൗക്കത്ത് മുന്നിലാണ്. അയ്യായിരത്തിലേറെ ലീഡ് ഷൗക്കത്തിനുണ്ട്.