പതിനൊന്ന് പേർ മരിച്ച സംഭവത്തിൽ വിരാട് കോഹ്ലിക്കെതിരെയും പരാതി

പതിനൊന്ന് പേർ മരിച്ച സംഭവത്തിൽ വിരാട് കോഹ്ലിക്കെതിരെയും പരാതി

  • സാമൂഹിക പ്രവർത്തകൻ എച്ച് എം വെങ്കിടേഷാണ് കോഹ്ലിയേയും കേസിൽ പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത്.

ബെംഗളൂരു:ഐപിഎൽ കിരീട നേട്ടവുമായി ബന്ധപ്പെട്ട ആർസിബിയുടെ ആഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ വിരാട് കോഹ്ലിക്കെതിരെയും പരാതി. സാമൂഹിക പ്രവർത്തകൻ എച്ച് എം വെങ്കിടേഷാണ് കോഹ്ലിയേയും കേസിൽ പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത്.

സംഭവത്തിന് വിരാട് കോഹ്ലിയും ഉത്തരവാദിയാണെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ പരാതിയിൽ ഇതുവരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. അതേസമയം കേസിൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി ഉത്തരവിട്ടു.

കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പാടില്ലെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. കേസ് ഇനി പരിഗണിക്കുന്നതു വരെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ തടഞ്ഞുകൊണ്ടാണ് ഉത്തരവ്. കെഎസ്‌സിഎ ഭാരവാഹികൾ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )