പത്തനംതിട്ടയിലെ ഹോട്ടലുകൾ അടച്ചുപൂട്ടലിലേക്ക് -സ്റ്റോക്കുള്ളത് രണ്ടുദിവസം പ്രവർത്തിക്കുവാനുള്ള പാചകവാതകം മാത്രം

പത്തനംതിട്ടയിലെ ഹോട്ടലുകൾ അടച്ചുപൂട്ടലിലേക്ക് -സ്റ്റോക്കുള്ളത് രണ്ടുദിവസം പ്രവർത്തിക്കുവാനുള്ള പാചകവാതകം മാത്രം

  • ദിവസവും കുറഞ്ഞത് മൂന്ന് ഗ്യാസ് സിലണ്ടറുകൾ എങ്കിലും ജില്ലയിലെ ഒരു ഹോട്ടലിൽ ചിലവാകുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പത്തനംതിട്ട : ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ പാചകവാതക സിലണ്ടറുകളുടെ ദൗർലഭ്യം പത്തനംതിട്ട ജില്ലയിലെ ഹോട്ടലുകളെയും സാരമായി ബാധിച്ചു. ഹോട്ടലുകളിലേക്ക് ആവശ്യമായ വാണിജ്യ എൽ.പി.ജി സിലണ്ടറുകൾ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ദിവസവും കുറഞ്ഞത് മൂന്ന് ഗ്യാസ് സിലണ്ടറുകൾ എങ്കിലും ജില്ലയിലെ ഒരു ഹോട്ടലിൽ ചിലവാകുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ യുദ്ധത്തെ തുടർന്ന് ക്ഷാമം നേരിട്ടതോടെ സിലിണ്ടറുകൾ ഒന്നും കിട്ടാതെയായി. നിലവിൽ ഉണ്ടായിരുന്ന സിലിണ്ടറുകൾ ഉപയോഗിച്ചാണ് ജില്ലയിലെ ജില്ലയിലെ ഹോട്ടലുകളിൽ പാചകം ചെയ്യുന്നത്. ഇത് കൂടി തീർന്നു കഴിഞ്ഞാൽ ഹോട്ടലുകൾ പലതും അടച്ചിടുകയല്ലാതെ മറ്റ് മാർഗം ഇല്ലെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )