പദവി മാറ്റി നൽകാൻ റവന്യൂ വകുപ്പിന് അപേക്ഷ നൽകി ; നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ

പദവി മാറ്റി നൽകാൻ റവന്യൂ വകുപ്പിന് അപേക്ഷ നൽകി ; നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ

  • സ്വതന്ത്രവും ഗൗരവമേറിയതും ഏറെ ഉത്തരവാദിത്വമുള്ളതുമാണ് തഹസിൽദാൽ ജോലി

കോന്നി: തഹസിൽദാർ പദവയിൽനിന്ന് മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് റവന്യൂവകുപ്പിന് അപേക്ഷ നൽകി എ.ഡി.എം നവീൻബാബുവിൻ്റെ ഭാര്യ മഞ്ജുഷ. സ്വതന്ത്രവും ഗൗരവമേറിയതും ഏറെ ഉത്തരവാദിത്വമുള്ളതുമാണ് തഹസിൽദാൽ ജോലി. ഇത് നിറവേറ്റാനുള്ള മാനസികാവസ്ഥയിലൂടെയല്ല കടന്നുപോകുന്നതെന്നും സമാന പദവിയായ കളക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റിത്തരണമെന്നുമാണ് അപേക്ഷയിലുള്ളത്.

നിലവിൽ കോന്നി തഹസിൽദാരാണ് മഞ്ജുഷ. അവധി കഴിഞ്ഞ് ഡിസംബർ ആദ്യവാരം ജോലിയിൽ തിരികെ പ്രവേശിക്കേണ്ടതുമാണ്. ഈ സാഹചര്യത്തിലാണ് പദവി മാറ്റിത്തരണമെന്ന അപേക്ഷ മഞ്ജുഷ റവന്യൂവകുപ്പിന് നൽകിയിരിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )