പനങ്ങാട് കരയത്തൊടിയിൽ പേപ്പട്ടി ശല്യം

പനങ്ങാട് കരയത്തൊടിയിൽ പേപ്പട്ടി ശല്യം

  • രണ്ടുപേർക്ക് കടിയേറ്റു

ബാലുശ്ശേരി:പനങ്ങാട് കരയത്തൊടി പരിസരത്ത് പേപ്പട്ടി ശല്യം. രണ്ടുപേർക്ക് കടിയേറ്റു. കരയത്തൊടി ഇയ്യനാട് മിനി (45), നൊച്ചിക്കാട് മുഹമ്മദുകോയ (60) എന്നിവർക്കാണ് കടിയേറ്റത്. കടിയേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മിനിയെ വീട്ടിൽവെച്ചാണ് നായ ആക്രമിച്ചത്. പേപ്പട്ടിയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു. തെരുവുനായ്ക്കളുടെ ശല്യം കരയത്തൊടി പരിസരത്തു കൂടി വരുന്നതിനാൽ കുട്ടികളെ അംഗൻവാടികളിലും മദ്റസകളിലും അയക്കാൻ വീട്ടുകാർ ഭയപ്പെടുകയാണ്.

തെരുവുനായ്ക്കളെ പിടികൂടാനുള്ള നടപടി പഞ്ചായത്തധികൃതരുടെ ഭാഗത്തുനിന്നു എത്രയുംപെട്ടെന്നുണ്ടാകണമെന്ന് സിപിഎം കരയത്തൊടി സെൻട്രൽ ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )