
പയ്യോളി കോട്ടക്കൽ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി
- കോട്ടക്കൽ കോട്ടപ്പുറം പള്ളിത്താഴ ആദർശിനെയാണ് ഇന്നലെ മുതൽ കാണാതായത്
പയ്യോളി:പയ്യോളി കോട്ടൽ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. കോട്ടക്കൽ കോട്ടപ്പുറം പള്ളിത്താഴ ആദർശ് (22)നെയാണ് ഇന്നലെ മുതൽ കാണാതായത്.

ഇന്നലെ ഉച്ചയോടെ കണ്ണൂരിലേയ്ക്ക് ജോലി ആവശ്യത്തിനായി പോയ ആദർശ് തിരിച്ച് വീട്ടിലെത്തിയിട്ടില്ലെന്നാണ് വീട്ടുകാരുടെ പരാതി. ജോലിക്കായി ദിവസവും കണ്ണൂരിൽ പോയി വരുന്ന ആളാണെന്നും ഇന്നലെ മുതൽ കാണാനില്ലെന്നും ഫോൺ സ്വിച്ച്ഓഫ് ആണെന്നും ബന്ധു പറഞ്ഞു.

മഞ്ഞയിൽ വെള്ള ലൈൻ ഉള്ള ഷർട്ടും നീല ജീൻസുമാണ് വീട്ടിൽ നിന്നും പോകുമ്പോൾ ധരിച്ചിരുന്നത്. ബന്ധുക്കൾ പയ്യോളി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇയാളെ കാണുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ അറിയിക്കേണ്ടതാണ്. 7736762591, 9947600848.
CATEGORIES News