
പയ്യോളി വനിതാ നഗരസഭാംഗത്തിൻ്റെ വീടിനു നേരെ ആക്രമണം
- അക്രമി സ്‌കൂട്ടറിൽ രക്ഷപ്പെട്ടു
പയ്യോളി:പയ്യോളിയിൽ വനിതാ നഗരസഭാംഗത്തിൻ്റെ വീടിന് നേരെ ആക്രമണം.ആക്രമണമുണ്ടായത് ഇരുപത്തിയൊന്നാം ഡിവിഷൻ അംഗവും നഗരസഭാ മുൻ ഉപാധ്യക്ഷയുമായ സി.പി.ഫാത്തിമയുട വീടിന് നേരെയാണ്.

ഇന്നലെ രാത്രി 10.45നാണ് ആക്രമണമുണ്ടായത്. പെരുമാൾപുരത്തെ വീട്ടിൽ ഫാത്തിമയും സഹായിയായ സ്ത്രീയുമാണ് ഉണ്ടായിരുന്നത്. രാത്രിയിൽ കോളിങ് ബെൽ തുടർച്ചയായി അടിച്ചു. അസ്വാഭാവിക ശബ്ദങ്ങൾ കേട്ടതോടെ ഇവർ വാതിൽ തുറന്നില്ല. തുടർന്ന് ബന്ധുവിനെ ഫോണിൽ വിളിക്കുകയായിരുന്നു. ബന്ധു എത്തിയപ്പോൾ വീടിന്റെ അടുത്തുണ്ടായിരുന്ന ആൾ സ്‌കൂട്ടറിൽ രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ജനൽ ഉൾപ്പെടെയുള്ളവ അടിച്ചു തകർത്തതായി കണ്ടത്.സംഭവത്തിൽ പയ്യോളി പൊലീസ് കേസെടുത്തു.
CATEGORIES News