പരിവാഹൻ സൈറ്റിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാം; അവസാന തിയതി ഫെബ്രുവരി 15

പരിവാഹൻ സൈറ്റിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാം; അവസാന തിയതി ഫെബ്രുവരി 15

  • ഫെബ്രുവരി 15 വരെ സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് അധികൃതർ അറിയിച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ വാഹന ഉടമകൾക്ക് അവരുടെ മൊബൈൽ നമ്പർ പരിവാഹൻ വെബ്സൈറ്റിൽ ചേർക്കാൻ ഫെബ്രുവരി 15വരെ അവസരം.
വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് വാഹന ഉടമകളുടെ മൊബൈൽ നമ്പറുകൾ വാഹൻ സൈറ്റിൽ ഉൾപ്പെടുത്തുന്നത്. ഇതിനായി എല്ലാ റീജിയണൽ, സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും ഫെബ്രുവരി 15 വരെ സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ഇ-ആധാർ ഉപയോഗിച്ച് അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷകൾ ഓൺലൈൻ ചെയ്യാൻ സാധിക്കാത്തവർക്കും തിരിച്ചറിയൽ രേഖകൾ ഹാജരാക്കി മൊബൈൽ നമ്പർ അപ്ഡേഷൻ നടത്താം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )