പരിസ്ഥിതി പ്രവർത്തകർക്ക് ബ്ലൂ റെസിഡൻസി വിസയുമായി ദുബായ്

പരിസ്ഥിതി പ്രവർത്തകർക്ക് ബ്ലൂ റെസിഡൻസി വിസയുമായി ദുബായ്

  • സുസ്ഥിരത വർഷാചരണത്തിന്റെ ഭാഗമായി ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനം

ദുബായ് : പരിസ്ഥിതി രംഗത്തുള്ളവർക്ക് 10 വർഷത്തെ വിസ അനുവദിച്ച് ദുബായ്. ‘ബ്ലൂ റെസിഡൻസി’ എന്ന പേരിലാണ് പുതിയ വിസ അനുവദിക്കുക. സുസ്ഥിരത വർഷാചരണത്തിന്റെ ഭാഗമായി ചേർന്ന മന്ത്രിസഭായോഗത്തിലാണ് പുതിയ തീരുമാനം. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര സാങ്കേതികവിദ്യ, കടൽ, കാലാവസ്ഥ എന്നിവയുടെ സംരക്ഷണം തുടങ്ങിയ മേഖലകളിൽ വ്യക്തികളുടെ സംഭാവനകൾ എന്നിവ പരിഗണിച്ചാണ് വിസ നൽകുന്നതെന്ന് മന്ത്രിസഭ അറിയിച്ചു.

സുസ്ഥിരതയും സമ്പദ് വ്യവസ്ഥയും മറ്റ് പ്രസക്തമായ മേഖലകളും പ്രോത്സാഹിപ്പിക്കുന്നതിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന വ്യക്തികൾക്കും ബ്ലൂ വിസ ലഭിക്കും. വിസയുടെ കൂടുതൽ വിശദാംശങ്ങൾ വൈകാതെ വെളിപ്പെടുത്തും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )