പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ ഇന്ന് കുറ്റപത്രം സമർപ്പിക്കും

പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ ഇന്ന് കുറ്റപത്രം സമർപ്പിക്കും

  • ഏപ്രിൽ 22 ലെ ഭീകരാക്രമണത്തിൽ മൂന്ന് തീവ്രവാദികൾക്ക് നേരിട്ട് പങ്കുണ്ടെന്നാണ് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയത്.

ജമ്മു : പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ ഇന്ന് കുറ്റപത്രം സമർപ്പിക്കും. ജമ്മു പ്രത്യേക എൻഐഎ കോടതിയിൽ ആണ് കുറ്റപത്രം സമർപ്പിക്കുക. ജമ്മുവിലെ എൻഐഎ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ഏപ്രിൽ 22 ലെ ഭീകരാക്രമണത്തിൽ മൂന്ന് തീവ്രവാദികൾക്ക് നേരിട്ട് പങ്കുണ്ടെന്നാണ് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയത്.

ജൂണിൽ മൂന്ന് പാകിസ്താൻ ഭീകരർക്ക് അഭയം നൽകിയതിന് രണ്ട് പേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ബട്കോട്ടിൽ നിന്നുള്ള പർവൈസ് അഹമ്മദ് ജോത്തറും പഹൽഗാമിൽ നിന്നുള്ള ബഷീർ അഹമ്മദ് ജോത്തറും എന്നിവരാണ് അറസ്റ്റിലായത്. ഭീകരർക്ക് ഭക്ഷണം, താമസം, ലോജിസ്റ്റിക്കൽ സഹായം എന്നിവ നൽകിയവരാണ് ഇരുവരും എന്ന് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )