
പാകിസ്‌താൻ്റെ ആറ് വിമാനങ്ങൾ ഇന്ത്യ തകർത്തു
- ഇതിൽ അഞ്ചെണ്ണം യുദ്ധവിമാനങ്ങൾ ആണ്
ബെംഗളുരു: ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിക്കിടെ പാകിസ്‌താൻ്റെ ആറ് വിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടു എന്ന വെളിപ്പെടുത്തലുമായി എയർ ചീഫ് മാർഷൽ എ പി സിങ്. ഇതിൽ അഞ്ചെണ്ണം യുദ്ധവിമാനങ്ങൾ ആണ്. എസ് 400 വ്യോമപ്രതിരോധ സംവിധാനം വഴിയാണ് ഇന്ത്യ പാക് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതെന്ന് എ പി സിങ് വ്യക്തമാക്കി.

ബെംഗളുരുവിൽ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് എയർ ചീഫ് മാർഷൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
CATEGORIES News