
പാക്കിസ്ഥാനിൽ വെടിവെയ്പ്പ് ; 20 മരണം
- ബലൂചിസ്ഥാനിലെ കൽക്കരി ഖനിയിലാണ് വെടിവെയ്പ്പ് നടന്നത്
പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ കൽക്കരി ഖനിയിലുണ്ടായ വെടിവെയ്പ്പിൽ 20 തൊഴിലാളികൾ കൊല്ലപ്പെട്ടു. ആയുധധാരികളായ ഒരു കൂട്ടം ഖനിയിലെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു .
വെടിവെപ്പിന് പിന്നാലെ ആക്രമികൾ ഗ്രനേഡാക്രമണവും നടത്തി. പരുക്കേറ്റ ആറ് തൊഴിലാളികൾ ആശുപത്രിയാലാണ്.അതേ സമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

CATEGORIES News