
പാണക്കാട് തങ്ങളെ കണ്ട് പി വി അൻവർ എംഎൽഎ
- രാഷ്ട്രീയ ചർച്ചകൾക്കല്ലെന്ന് അൻവർ
മലപ്പുറം: പാണക്കാട് തങ്ങളെ കണ്ട് പി വി അൻവർ എംഎൽഎ. യുഡിഎഫ് പ്രവേശനം സംബന്ധിച്ച ചർച്ചകൾ നിലനിൽക്കെയാണ് സന്ദർശനം. ചായ കുടിച്ച് അൻവർ മടങ്ങിയെന്ന് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു.

യുഡിഎഫ് അധികാരത്തിൽ വരണമെന്ന് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.