പാതിവില തട്ടിപ്പിൽ നഷ്ടമായത് 231 കോടി; നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകി മുഖ്യമന്ത്രി

പാതിവില തട്ടിപ്പിൽ നഷ്ടമായത് 231 കോടി; നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകി മുഖ്യമന്ത്രി

  • 48,384 പേരാണ് തട്ടിപ്പിനിരയായെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് അങ്ങോളമിങ്ങോളം നടന്ന പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 1343 കേസുകൾ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.

231 കോടിയുടെ തട്ടിപ്പ് നടന്നതിൽ ഇതുവരെ 1343 കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇതിൽ ക്രൈംബ്രാഞ്ചിന് 665 കേസുകൾ കൈമാറും. 48,384 പേരാണ് തട്ടിപ്പിനിരയായെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കേസിലെ മുഖ്യപ്രതികളെല്ലാം അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.പ്രതികൾ തട്ടിപ്പ് നടത്തിയത് സീഡ് വഴിയും എൻജിഒ കോൺഫഡേഷനും വഴിയാണ്. കോഡിനേറ്റർമാർക്ക് കമ്മീഷൻ അടക്കം നൽകിയാണ് തട്ടിപ്പ് നടത്തിയത്. രാഷ്ട്രീയ നേതാക്കളാരെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് കേസ് അന്വേഷണ ഘട്ടത്തിലാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )