പാതിവില തട്ടിപ്പ് കേസിലെ പ്രതികൾ മൂന്നാഴ്ചക്കുള്ളിൽ കീഴടങ്ങണമെന്ന് ഹൈകോടതി

പാതിവില തട്ടിപ്പ് കേസിലെ പ്രതികൾ മൂന്നാഴ്ചക്കുള്ളിൽ കീഴടങ്ങണമെന്ന് ഹൈകോടതി

  • കോടതിയെ സമീപിച്ച മുഖ്യപ്രതികളൊഴികെയുള്ള മറ്റ് പ്രതികളോടാണ് അന്വേഷണ കമിഷന് മുമ്പാകെ മൂന്നാഴ്ചക്കുള്ളിൽ ഹാജരാകാൻ ഹൈകോടതി നിർദേശിച്ചത്

കൊച്ചി: മൂന്നാഴ്ചക്കുള്ളിൽ പാതിവില തട്ടിപ്പ് കേസിലെ പ്രതികൾ കീഴടങ്ങണമെന്ന് ഹൈകോടതി നിർദ്ദേശിച്ചു. പ്രതികളുടെ മുൻകൂർ ജാമ്യഹരജി പരിഗണിക്കുന്നതിനിടെയാണ് അന്വേഷണ കമിഷന് മുമ്പാകെ ഹാജരാകാൻ ഹൈകോടതി നിർദേശം നൽകിയത്.കൂടാതെ പ്രതികളെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.കോടതിയെ സമീപിച്ച മുഖ്യപ്രതികളൊഴികെയുള്ള മറ്റ് പ്രതികളോടാണ് അന്വേഷണ കമിഷന് മുമ്പാകെ മൂന്നാഴ്ചക്കുള്ളിൽ ഹാജരാകാൻ ഹൈകോടതി നിർദേശിച്ചത്. അന്വേഷണ കമിഷന് മുമ്പാകെ ഹാജരാകുന്ന പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

പാതിവില തട്ടിപ്പിൽ കോൺഗ്രസ് നേതാവ് ലാലി വിൻസൻ്റിന് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു.ഹൈകോടതി ജാമ്യം അനുവദിച്ചത് ലാലി വിൻസന്റ് അഭിഭാഷക ഫീസ് മാത്രമാണ് വാങ്ങിയതെന്ന നിരീക്ഷണത്തിലാണ്. എന്നാൽ അന്വേഷണ കമിഷൻ ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി അറിയിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )