
പാതി വില തട്ടിപ്പ് ;റിട്ട: ജസ്റ്റിസ് സി.എൻ രാമചന്ദ്രനെതിരെ കേസെടുത്ത് പോലീസ്
- സി.എൻ രാമചന്ദ്രൻ കേസിലെ മൂന്നാം പ്രതിയാണ്
തിരുവനന്തപുരം:പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് റിട്ട.ജസ്റ്റിസ് സി. എൻ രാമചന്ദ്രനെതിരെ കേസെടുത്ത് പോലീസ്.കേസെടുത്തത് മലപ്പുറം പെരിന്തൽമണ്ണ പോലീസാണ്. സന്നദ്ധ സംഘടന നൽകിയ പരാതിയിലാണ് സി. എൻ രാമചന്ദ്രനെ കേസിൽ പ്രതി ചേർത്തത്. സി.എൻ രാമചന്ദ്രൻ കേസിലെ മൂന്നാം പ്രതിയാണ്.

ഇമ്പ്ലിമെന്റിങ് ഏജൻസയായ അങ്ങാടിപ്പുറം കെഎസ്എസ് പ്രസിഡൻ്റിൻ്റെ പരാതിയിലാണ് കേസ്. എൻജിഒ ഫെഡറേഷനുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടന്നതിലാണ് സി.എൻ രാമചന്ദ്രൻ നായരെക്കൂടി കേസിൽ പ്രതി ചേർത്തത്. ചാരിറ്റി സംഘടനയായതിനാലാണ് സംഘടനയുടെ ഉപദേശകസ്ഥാനത്തേക്കുള്ള ക്ഷണം സ്വീകരിച്ചതെന്നും സ്‌കൂട്ടറിനായി പണപ്പിരിവ് നടക്കുന്നതായി അറിഞ്ഞതോടെ ഉപദേശക സ്ഥാനത്തുനിന്ന് തന്റെ പേര് മാറ്റണമെന്ന് ആനന്ദ് കുമാറിനോട് താൻ അഭ്യർത്ഥിച്ചെന്നും ജസ്റ്റിസ് സി. എൻ രാമചന്ദ്രൻ പറഞ്ഞു.
CATEGORIES News