
പാതി വില തട്ടിപ്പ്; സംസ്ഥാനത്ത് 12 ഇടങ്ങളിൽ ഇഡി റെയ്ഡ്
- ക്രൈം ബ്രാഞ്ച് എസ്‌പി എംജെ സോജൻ നേരിട്ടെത്തിയാണ് പരിശോധന
തിരുവനന്തപുരം:പാതി വില തട്ടിപ്പിനെ തുടർന്ന് സംസ്ഥാനത്ത് 12 ഇടങ്ങളിൽ ഇഡി റെയ്ഡ്. കൊച്ചിയിൽ ലാലി വിൻസെന്റിന്റെ വീട്ടിലും ആനന്ദകുമാറിൻ്റെ ശാസ്തമംഗലത്തെ ഓഫീസിലും ഇഡി പരിശോധന നടത്തിവരികയാണ്.

തോന്നയ്ക്കൽ സായി ഗ്രാമിലും അനന്തു കൃഷ്‌ണൻ്റെ ഇടുക്കി കോളപ്രയിലെ ഓഫീസിലും പരിശോധന നടത്തുന്നുണ്ട്. കോളപ്രയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പാതിവില തട്ടിപ്പ്. പാതിവില തട്ടിപ്പിലെ പ്രതി അനന്തു കൃഷ്ണണൻ്റെ സ്ഥാപനത്തിലും ക്രൈംബ്രാഞ്ച് എസ്‌പിയുടെ നേതൃത്വത്തിൽ പരിശോധന നടക്കുകയാണ്. പരിശോധന കടവന്ത്രയിലെ സോഷ്യൽ ബി വെൻഞ്ചേസ് എന്ന സ്ഥാപനത്തിലാണ്. ക്രൈം ബ്രാഞ്ച് എസ്‌പി എംജെ സോജൻ നേരിട്ടെത്തിയാണ് പരിശോധന. കുറച്ചു ദിവസമായി നടക്കുന്ന പരിശോധനകളുടെ തുടർച്ചയാണ് സോഷ്യൽ ബീയിലെ പരിശോധനയെന്ന് ക്രൈം ബ്രാഞ്ച് എസ്‌പി സോജൻ പറഞ്ഞു.
CATEGORIES News
