
പാപ്കോസ് സുവർണജൂബിലിയുടെ ലോഗോ പ്രകാശനം ചെയ്തു
- ലോഗോ പുറന്തോടത്ത് ഗംഗാധരൻ പി.പി. രാജന് നൽകി പ്രകാശനം ചെയ്തു
വടകര:വടകരയിലെ ആദ്യ സഹകരണ പ്രിന്റിംഗ് പ്രസായ പാപ്കോസിൻ്റെ സുവർണ ജൂബിലി ആഘോഷത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. ലോഗോ പുറന്തോടത്ത് ഗംഗാധരൻ പി.പി. രാജന് നൽകി പ്രകാശനം ചെയ്തു.

ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ തയ്യുള്ളതിൽ രാജൻ അധ്യക്ഷതവഹിച്ചു. പി. സോമശേഖരൻ, ടി.കെ. പ്രഭാകരൻ, എം.കെ. കുഞ്ഞിരാമൻ, പി.പി. രാജീവൻ, പി. സത്യനാഥൻ, ടി. രാധാകൃഷ്ണൻ, സി.കെ. സുധീർകുമാർ, വള്ളിൽ ശ്രീജിത്ത്, എം.പി. മോഹൻദാസ്, കെ.കെ. ജയപ്രകാശൻ, കെ. ശ്രീജ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
CATEGORIES News