
പാരീസ് ഒളിംപിക്‌സിന് സമാപനം
- സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തി ശ്രീജേഷും മനു ഭാക്കറും
16 ദിവസങ്ങളായി ലോകം മുഴുവൻ ഉറ്റുനോക്കിയ പാരീസ് ഒളിംപിക്സിന് സ്റ്റാഡ് ദ് ഫ്രാൻസ് സ്റ്റേഡിയത്തിൽ ഇന്നലെ സമാപനം.
ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീം ഗോൾ കീപ്പർ പി.ആർ. ശ്രീജേഷും ഇരട്ടവെങ്കലം നേടിയ ഷൂട്ടിങ് താരം മനു ഭാക്കറുമാണ് രണ്ടരമണിക്കൂറിലേറെ നീണ്ട ആഘോഷപരിപാടിയുടെ ഭാഗമായി നടന്ന മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തിയത്. അടുത്ത ഒളിമ്പിക്സ് 2028ൽ ലോസ് അഞ്ചെലസിൽ വച്ച് നടക്കും.
CATEGORIES News