പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

  • വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ മനു ഭാക്കർ വെങ്കലമെഡൽ സ്വന്തമാക്കി

പാരീസ്: പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. വനിതകളുടെ 10 മീറ്റർ എയർപിസ്റ്റളിൽ ഇന്ത്യയുടെ മനു ഭാക്കർ വെങ്കലമെഡൽ സ്വന്തമാക്കി. ആദ്യ 14 ഷോട്ടുകൾ കഴിഞ്ഞപ്പോൾ മൂന്നാം സ്ഥാനത്തായിരുന്നു താരം. പിന്നാലെ കൊറിയൻ താരത്തിൻ്റെ കടുത്ത വെല്ലുവിളി കടന്നാണ് താരം മെഡൽ നേടിയത്. ആദ്യ രണ്ട് സ്റ്റേജുകൾക്ക് ശേഷം എലിമിനേഷൻ സ്റ്റേജും കടന്നാണ് താരം മെഡൽ നേടിയത്.
വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ യോഗ്യതാ റൗണ്ടിൽ മൂന്നാംസ്ഥാനത്തോടെയാണ് താരം ഫൈനലിന് യോഗ്യത നേടിയത്. ആറ് സീരീസുകൾക്കൊടുവിൽ 27 ഇന്നർ 10 അടക്കം 580 പോയന്റ് നേടിയാണ് മനു ഫൈനൽ ബർത്ത് ഉറപ്പാക്കിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )