
പാലക്കാട്ടെ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്
- കൺവെൻഷനു മുൻപ് നഗരത്തിൽ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ റോഡ് ഷോ
പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്. വൈകീട്ട് മൂന്ന് മണിക്ക് പാലക്കാട് പാർവതി കല്യാണ മണ്ഡപത്തിൽ നടക്കുന്ന കൺവെൻഷൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.
പി.കെ.കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കളും കൺവെൻഷനിൽ സംസാരിക്കും.
ചേലക്കര യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനും ഇന്ന് നടക്കും.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പങ്കെടുക്കും. കൺവെൻഷനു മുൻപ് നഗരത്തിൽ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ റോഡ് ഷോ ഉണ്ട്
CATEGORIES News
