
പാലക്കാട്ട് ഇന്ന് കൊട്ടിക്കലാശം
- വോട്ടെടുപ്പ് ബുധനാഴ്ച
പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ശനിയാഴ്ച.
പരസ്യപ്രചാരണത്തിന്റെ സമയപരിധി വൈകീട്ട് ആറിന് അവസാനിക്കുമെന്നും എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം പാലിക്കണമെന്നും പാലക്കാട് ജില്ല കലക്ടർ ഡോ. എസ്. ചിത്ര അറിയിച്ചു.

നിശ്ശബ്ദ പ്രചാരണ സമയത്ത് നിയമവിരുദ്ധമായി ആളുകൾ കൂട്ടംചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യാനും പാടില്ല. വ്യാപക എസ്എംഎസ്/വോയ്സ് മെസേജുകൾ, സിനിമ, ടെലിവിഷൻ പരിപാടികൾ, പരസ്യങ്ങൾ, സംഗീത പരിപാടികൾ, നാടകങ്ങൾ, മറ്റ് സമാന പ്രദർശനങ്ങൾ മുതലായവ അനുവദിക്കില്ല. ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയ സമയം മുതൽ അവസാനഘട്ട വോട്ടെടുപ്പ് പൂർത്തി യായി അരമണിക്കൂർ കഴിയും വരെ എക്സിറ്റ്പോളുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
