
പാലക്കാട് ഉപതിരഞ്ഞെടുപ്പ് നേരത്തെയാക്കണം- വി. ഡി.സതീശൻ
- കൽപ്പാത്തി രഥോത്സവ ദിനത്തിൽ പ്രഖ്യാപിച്ച പാലക്കാട് ഉപതിരഞ്ഞെടുപ്പ് മാറ്റണം
തിരുവനന്തപുരം: കൽപ്പാത്തി രഥോത്സവ
ദിനത്തിൽ പ്രഖ്യാപിച്ച പാലക്കാട് ഉപതിരഞ്ഞെടുപ്പ് മാറ്റണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി. ഡി.സതീശൻ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. നവംബർ 13-ന് മുൻപുള്ള ഏതെങ്കിലും തീയതിയിലേക്ക് വോട്ടെടുപ്പ് മാറ്റണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.
നവംബർ 13 നാണ് പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. അതേ ദിവസമാണ് വിശ്വപ്രസിദ്ധമായ കൽപാത്തി രഥോത്സവത്തിൻ്റെ ആദ്യ ദിനം. തീയ്യതിയിൽ മാറ്റം വേണമെന്ന ആവശ്യവുമായി കോൺഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നാലെ ബിജെപിയും കൽപാത്തി രഥോത്സവ ദിവസത്തിൽ തിരഞ്ഞെടുപ്പ് വേണ്ടെന്ന ആവശ്യവുമായി രംഗത്തെത്തി.
CATEGORIES News