പാലക്കാട് ഐഐടിയിൽ എംടെക്, എംഎസി അഡ്മിഷന് അപേക്ഷ ക്ഷണിച്ചു

പാലക്കാട് ഐഐടിയിൽ എംടെക്, എംഎസി അഡ്മിഷന് അപേക്ഷ ക്ഷണിച്ചു

  • അവസാന തിയതി ഏപ്രിൽ 25

പാലക്കാട്:പാലക്കാട് ഐഐടിയിൽ ഈ അധ്യായന വർഷത്തെ എംടെക്, എംഎസ് സി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പാലക്കാട് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് വിശദവിവരങ്ങളറിയാം. അപേക്ഷകൾ നൽകേണ്ട അവസാന തീയതി ഏപ്രിൽ 25.

കോഴ്സുകൾ

എംടെക്

കമ്പ്യൂട്ടിങ് ആന്റ് മാത്തമാറ്റിക്സ് ഡാറ്റ സയൻസ് പവർ ഇലക്ട്രോണിക്‌സ് ആന്റ് പവർ സിസ്റ്റംസ് സിസ്റ്റം ഓൺചിപ് ഡിസൈൻ മാനുഫാക്ച്ചറിങ് ആന്റ് മെറ്റീരിയൽസ് എഞ്ചിനീയറിങ് ഡിസൈൻ ആന്റ് ഓട്ടോമേഷൻ തെർമോഫ്ളൂയിഡ്‌സ് എഞ്ചിനീയറിങ് ജിയോടെക്നിക്കൽ എഞ്ചിനീയറിങ് സ്ട്രക്ച്ചറൽ എഞ്ചിനീയറിങ്വാട്ടർ റിസോഴ്സസ് എഞ്ചിനീയറിങ്എംഎസ് സി

കെമിസ്ട്രി മാത്തമാറ്റിക്സ് ഫിസിക്സ്

അപേക്ഷ

എംടെക് കോഴ്‌സുകൾക്ക് കോപ് 2025 (കോമൺ ഓഫർ അക്സപ്റ്റൻസ് പോർട്ടൽ- സിഒഎപി 2025) പോർട്ടലിൽ രജിസ്റ്റർ ചെയ്ത്‌ അപേക്ഷ നൽകണം. https://pgadmit.iitpkd.ac.in മുഖേന ഏപ്രിൽ 25 വരെ അപേക്ഷകൾ നൽകാം.എംഎസ് സി പ്രോഗ്രാമുകളിലേക്ക് JAM 2025 (ജോയിന്റ്റ് അഡ്‌മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ്) മുഖേന അപേക്ഷിക്കണം.

കൂടുതൽ വിവരങ്ങൾക്ക്:

https://jam2025.iitd.ac.in സന്ദർശിക്കുക. ഫോൺ: 0491 2092035

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )