പാലക്കാട്‌ പ്രചാരണത്തിനിറങ്ങില്ല – സന്ദീപ് വാര്യർ

പാലക്കാട്‌ പ്രചാരണത്തിനിറങ്ങില്ല – സന്ദീപ് വാര്യർ

  • അപമാനം നേരിട്ട സ്ഥലത്ത് വീണ്ടുമെത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ല

പാലക്കാട്: പാലക്കാട്ടെ ബിജെപി സ്ഥാനാർഥിക്കുവേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന് ബിജെപി മുൻ വക്താവും സംസ്ഥാന കമ്മിറ്റിയംഗവുമായ സന്ദീപ് വാര്യർ. അപമാനം നേരിട്ട സ്ഥലത്ത് വീണ്ടുമെത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ല. തുടർച്ചയായി അപമാനിക്കപ്പെടുകയാണ്. ഇത്തരത്തിൽ മുന്നോട്ടുപോകാനില്ലെന്ന് സന്ദീപ് വാര്യർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നേതൃത്വത്തിനെതിരെ രൂക്ഷ വിമർശമുന്നയിച്ച്
ഫേസ്ബുക്കിൽ കുറിപ്പിട്ട സന്ദീപ് ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാറിനെയും പ്രതിക്കൂട്ടിൽ നിർത്തുന്നു.
കൺവൻഷനിൽ സീറ്റ് കിട്ടാത്തതിൽ
പിണങ്ങിപ്പോകുന്നവനല്ല ഞാൻ. എനിക്ക് മാനസിക പ്രശ്നങ്ങൾ നേരിട്ടു. അത് ഒരു പരിപാടിയിൽ സംഭവിച്ചതല്ല, നിരന്തരം തുടരുന്നതാണ്. അത് പറയാൻ ഉദ്ദേശിക്കുന്നില്ല.’ ഇക്കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിലും അദ്ദേഹം ആവർത്തിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )