
പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും – എ.കെ.ഷാനിബ്
- വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും ഷാനിബ്
പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി എ.കെ.ഷാനിബ്. വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും ഷാനിബ് അറിയിച്ചു.

തന്റെ സ്ഥാനാർഥിത്വം ഒരിക്കലും ബി.ജെ.പിക്ക് അനുകൂലമായിരിക്കില്ല. പകരം ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിലിനുമുള്ള മറുപടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യപത്ര സമ്മേളനത്തിനുശേഷം പിന്തുണ വാഗ്ദാനം ചെയ്‌ത് നിരവധി ആളുകൾ വിളിച്ചിരുന്നുവെന്നും ഷാനിബ് പറഞ്ഞു.
CATEGORIES News