പാലത്തായി പോക്സോ കേസ്: കെ. പത്മരാജനെ സർവിസിൽനിന്നും പിരിച്ചുവിട്ടു

പാലത്തായി പോക്സോ കേസ്: കെ. പത്മരാജനെ സർവിസിൽനിന്നും പിരിച്ചുവിട്ടു

  • നേരത്തെ പത്മരാജനെ സർവിസിൽനിന്ന് പിരിച്ചുവിടാൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഉത്തരവിട്ടിരുന്നു

തിരുവനന്തപുരം: നാലാം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗത്തിനിരയാക്കിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തി തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷിച്ച പാലത്തായി യു.പി സ്കൂൾ അധ്യാപകനും ബി.ജെ.പി നേതാവുമായ കെ. പത്മരാജനെ സർവിസിൽനിന്നും പിരിച്ചുവിട്ടു. നേരത്തെ പത്മരാജനെ സർവിസിൽനിന്ന് പിരിച്ചുവിടാൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഉത്തരവിട്ടിരുന്നു. ഇതുസംബന്ധിച്ച് സ്‌കൂൾ മാനേജർക്ക് അടിയന്തിര നിർദേശം നൽകാൻ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു.

സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകാനും നിർദേശിച്ചിരുന്നു. തുടർന്നാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. ഇക്കാര്യം അറിയിച്ചത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ്. പാലത്തായി പോക്സോ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകൻ പത്മരാജനെ സേവനത്തിൽ നിന്നും പിരിച്ചുവിട്ടുകൊണ്ട് സ്കൂ‌ൾ മാനേജർ ഉത്തരവ് പുറപ്പെടുവിച്ചു -എന്ന് മന്ത്രി വി. ശിവൻകുട്ടി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )