
പാലിയേക്കര ടോൾ പ്ലാസ കേസിൽ സുപ്രീം കോടതിയിൽ വീണ്ടും ഹർജി
- ഹൈക്കോടതി ഉത്തരവിന് പിന്നാലെ പഴയ നിരക്കിൽ തന്നെയാണ് ടോൾപിരിവ്.
കൊച്ചി: പാലിയേക്കര ടോൾ പ്ലാസ കേസിൽ സുപ്രീം കോടതിയിൽ വീണ്ടും ഹർജി. ടോൾ പിരിക്കാൻ അനുവാദം നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. ഗതാഗതം സുഗമമാക്കാതെ ടോൾ പിരിക്കാൻ പാടില്ലെന്നാണ് സുപ്രീംകോടതി ഉത്തരവ് എന്നാണ് ഹർജിക്കാരൻ പറയുന്നത്. ഗതാഗതം ഇതുവരെ സുഗമമാക്കിയിട്ടില്ലെന്നാണ് ഹർജിക്കാരന്റെ വാദം.

ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഹർജി നൽകിയ ഷാജി കോടങ്കണ്ടത്തന്റെ ആവശ്യം. ഹൈക്കോടതി ഉത്തരവിന് പിന്നാലെ പഴയ നിരക്കിൽ തന്നെയാണ് ടോൾപിരിവ്.
CATEGORIES News
