
‘പാലേരി മാണിക്യം’ 4കെയിൽ; സെപ്റ്റംബർ 20 ന് തിയറ്ററുകളിൽ
- ടി.പി.രാജീവൻ്റെ നോവലിനെ അടിസ്ഥാനമാക്കിയുള്ള സിനിമ വൻ ഹിറ്റായിരുന്നു
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് തിരക്കഥ, സംവിധാനം നിർവ്വഹിച്ച് 2009 ൽ പ്രദർശനത്തിനെത്തിയ പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ വീണ്ടും തിയറ്ററുകളിലേക്ക്. 4കെ അറ്റ്മോസ് ശബ്ദ സാങ്കേതിക മികവോടെയാണ് ചിത്രം വീണ്ടും തിയേറ്ററിലേക്ക് എത്തുന്നത്. സെപ്റ്റംബർ 20 ന് ചിത്രം തിയറ്ററുകളിൽ എത്തും.

ടി.പി.രാജീവൻ്റെ നോവലിനെ അടിസ്ഥാനമാക്കിയുള്ള സിനിമ വൻ ഹിറ്റായിരുന്നു.മമ്മൂട്ടി ട്രിപ്പിൾ റോളിലെത്തിയ ചിത്രം തിയേറ്ററിൽ വൻ വിജയം നേടിയിരുന്നു . 2009 ൽ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ചിത്രവുമാണിത്.ഇത്തവണയും ചലച്ചിത്ര പ്രേമികൾ തിയറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. ചിത്രത്തിലെ പ്രകടനത്തിന് 2009ൽ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം മമ്മൂട്ടിയ്ക്കും മികച്ച നടിക്കുള്ള അവാർഡ് ശ്വേത മേനോനും കരസ്ഥമാക്കിയിരുന്നു.