പാലോറ മലയിൽ അടിക്കാടിന് തീപിടിച്ചു

പാലോറ മലയിൽ അടിക്കാടിന് തീപിടിച്ചു

  • ആറ് എക്കറോളം കത്തിനശിച്ചു

ഉള്ളിയേരി : പാലോറ മലയിൽ അടിക്കാടിന് തീപിടിച്ചു. ആറ് എക്കറോളം കത്തി നശിച്ചു. തീപടരുന്നത് കണ്ടതിനെതുടർന്ന് നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും വെള്ളവും ഫയർ ബീറ്ററും ഉപയോഗിച്ചു തീ പൂർണ്ണമായി കെടുത്തുകയും ചെയ്തു.

ഓഫീസർ മുരളീധരൻ സി.കെ.യുടെ സ്റ്റേഷൻ നേതൃത്വം ഗ്രേഡ് അസിസ്റ്റന്റ് ‌സ്റ്റേഷൻ ഓഫീസർ ക്യൂ മജീദ് എം, ഫയർ ആൻഡ്റെസ് ഓഫീസർമാരായ ജാഹിർ എം, ഹേമന്ത് ബി, ഇർഷാദ് ടി.കെ. സുജിത്ത് വി, ഹോം ഗാർഡമാരായ ഓംപ്രകാശ് എം ബാലൻ എന്നിവർ തീയണയ്ക്കുന്നതിൽ ഏർപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )