പാർക്കിങ്ങിനെ ചൊല്ലി തർക്കം; പത്തനംതിട്ടയിൽ യുവാവിനെ കാർ ഇടിച്ചു കൊലപ്പെടുത്തി

പാർക്കിങ്ങിനെ ചൊല്ലി തർക്കം; പത്തനംതിട്ടയിൽ യുവാവിനെ കാർ ഇടിച്ചു കൊലപ്പെടുത്തി

  • അപകട മരണമെന്നായിരുന്നു ആദ്യ നിഗമനം

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ കാർ ഇടിച്ചു കൊലപ്പെടുത്തി. ഇന്നലെയാണ് റാന്നി ചേതോങ്കര സ്വദേശി അമ്പാടി സുരേഷിനെ കാറിടിച്ചത്. അപകട മരണമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ പിന്നീടാണ് സംഭവത്തിന് ഗൂഢാലോചനയുണ്ടെന്നും കൊലപാതകമാണെന്നും സംശയുണ്ടായത്. വിശദമായ അന്വേഷണത്തിൽ അമ്പാടിയെ കാറിടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയെന്ന് റാന്നി പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രി എട്ട് മണിയോടെ റാന്നി മന്ദമരുതിൽ വച്ചാണ് അമ്പാടിയെ കാറിടിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോയി. നാട്ടുകാരാണ് ഗുരുതരമായി പരിക്കേറ്റ അമ്പാടിയെ ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ അമ്പാടി മരിക്കുകയായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )