പാർട്ടിയിൽ വിഭാഗീയതയില്ല- എം.വി. ഗോവിന്ദൻ

പാർട്ടിയിൽ വിഭാഗീയതയില്ല- എം.വി. ഗോവിന്ദൻ

  • കരുനാഗപ്പള്ളിയിലേത് ഒറ്റപ്പെട്ട സംഭവമാണ്

തിരുവനന്തപുരം: കരുനാഗപ്പള്ളിയിലുണ്ടായത് പ്രാദേശികമായ പ്രശ്‌നങ്ങളാണെന്നും വിഭാഗീയതയല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി അപമാനകരമായ നിലപാട് സ്വീകരിച്ചെന്ന് വരുത്താൻ മാധ്യമങ്ങൾ ശ്രമിക്കുകയാണെന്നും അതിനായി വലിയ പ്രചാരമാണ് മാധ്യമങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.


ആയിരക്കണക്കിന് ബ്രാഞ്ച്- ഏരിയ സമ്മേളനങ്ങൾ നടന്നു. അവിടെയൊന്നും പ്രശ്നങ്ങളുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ കരുനാഗപ്പള്ളിയിലേത് ഒറ്റപ്പെട്ട സംഭവമാണ്. സമ്മേളനങ്ങളെല്ലാം നടക്കുന്നത് ആരോഗ്യകരമായ രീതിയിലാണ്, ഗോവിന്ദൻ പറഞ്ഞു. പാർട്ടിവിരുദ്ധമായ ഒരു പ്രവണതയും വെച്ചുപൊറുപ്പിക്കില്ലെന്നും ശരിയായ നിലപാട് സ്വീകരിച്ചുകൊണ്ടാണ് പാർട്ടി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )