പിണറായിയിൽ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപത്തിക്ക് പരിക്ക്

പിണറായിയിൽ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപത്തിക്ക് പരിക്ക്

  • വെണ്ടുട്ടായി കനാൽകരയിൽ വിപിൻ രാജിനാണ് പരിക്കേറ്റത്.

കണ്ണൂർ: പിണറായിയിൽ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപത്തിക്ക് പരിക്ക്. വെണ്ടുട്ടായി കനാൽകരയിൽ വിപിൻ രാജിനാണ് പരിക്കേറ്റത്. സ്ഫോടക വസ്‌തു കൈയിലിരുന്ന് പൊട്ടുകയായിരുന്നു. പരിക്ക് ഗുരുതരമാണ്. കോൺഗ്രസ് ഓഫീസ് തകർത്ത കേസിലടക്കം നിരവധി ക്രമിനൽ കേസുകളിൽ പ്രതിയാണ് വിപിൻ.ഗുരുതരമായി പരിക്കേറ്റ വിപിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓലപടക്കമാണ് കൈയിലിരുന്ന് പൊട്ടിയതെന്നാണ് മൊഴി.

പടക്കം പൊട്ടിക്കുന്നതിനിടയിൽ പൊട്ടാത്ത പടക്കം കൈയിലെടുക്കുകയും കൈയിലിരുന്ന് പൊട്ടുകയുമായിരുന്നുവെന്നാണ് ആശുപത്രി അധികൃതരോട് ഇയാൾ പറഞ്ഞത്.സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പടക്കമാണോ മറ്റെന്തെങ്കിലും സ്ഫോടകവസ്തുവാണോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. ബോംബ് സ്ക്വാഡ് അടക്കം സ്ഥലത്തെത്തി പരിശോധന നടത്തുമെന്നാണ് വിവരം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )