
‘പിണറായി ദ് ലെജൻഡ്’ ഡോക്യുമെൻ്ററി നടൻ കമൽഹാസൻ പുറത്തിറക്കി
- ഡോക്യുമെൻ്ററിയിൽ മുഴുനീള പ്രകീർത്തനങ്ങളാണ്.
തിരുവനന്തപുരം: ‘സാക്ഷാൽ ഇഎംഎസിനുപോലും കഴിയാത്ത നാഴികക്കല്ലാണു പിന്നിട്ടത്’ എന്നു മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിക്കുന്ന “പിണറായി ദ് ലെജൻഡ്’ ഡോക്യുമെൻ്ററി, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നടൻ കമൽഹാസൻ പുറത്തിറക്കി.
തുടർഭരണം നേടിയതിനെ പിണറായിയുടെ നാഴികക്കല്ലായി വിശേഷിപ്പിച്ചാണ് ഇഎംഎസ്, ഇ.കെ.നായനാർ, വി.എസ്.അച്യുതാനന്ദൻ തുടങ്ങിയ മുഖ്യമന്ത്രിമാർക്ക് ഇതിനു കഴിഞ്ഞില്ലെന്നു പരാമർശിക്കുന്നത്.
‘സ്തുതിപാഠകർക്കുവേണ്ടി ബോധ്യങ്ങൾക്കു നിരക്കാത്തതു പിണറായി വിജയൻ ചെയ്തിട്ടില്ല’ എന്നു എടുത്തുപറയുന്ന ഡോക്യുമെൻ്ററിയിൽ മുഴുനീള പ്രകീർത്തനങ്ങളാണ്.
CATEGORIES News