പി എം ഉഷ പദ്ധതി: കേരളത്തിന് 405 കോടിരൂപയുടെ സമഗ്ര ധനസഹായ പാക്കേജ്

പി എം ഉഷ പദ്ധതി: കേരളത്തിന് 405 കോടിരൂപയുടെ സമഗ്ര ധനസഹായ പാക്കേജ്

  • കേരള സർവ്വകലാശാല, കാലിക്കറ്റ് സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല എന്നിവയ്ക്കാണ് നൂറു കോടി രൂപ വീതം നൽകുന്നത്

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പി എം ഉഷ പദ്ധതിയ്ക്ക് കീഴിലുള്ള സമഗ്ര ധനസഹായ പാക്കേജിൽ നിന്ന് കേരളത്തിന് 405 കോടിരൂപയുടെ അംഗീകാരം ലഭിച്ചെന്ന് മന്ത്രി ആർ ബിന്ദു. മൂന്നു സർവ്വകലാശാലകൾക്ക് നൂറു കോടി രൂപ വീതമടക്കമക്കമാണ് തുക. മുൻവർഷത്തേക്കാൾ വർദ്ധിച്ച നിലയിലാണ് ഇത്രയും തുക കേരളം നേടിയെടുത്തതെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മൾട്ടി ഡിസിപ്ലിനറി എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് യൂണിവേഴ്സിറ്റീസ് (MERU) വിഭാഗത്തിൽ മൂന്നു സർവ്വകലാശാലകൾക്ക് നൂറു കോടി രൂപ വീതമാണ് ലഭ്യമാക്കിയിരിക്കുന്നത്. കേരള സർവ്വകലാശാല, കാലിക്കറ്റ് സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല എന്നിവയ്ക്കാണ് നൂറു കോടി രൂപ വീതം നൽകുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )