
പി.എഫ് അക്കൗണ്ട് മാറ്റം: നടപടികൾ ഇനി ലളിതമാകും
- പി.എഫ് അക്കൗണ്ട് മാറ്റുന്നതിനുള്ള നടപടിക്രമം ഇ.പി.എഫ്.ഒ ലളിതമാക്കി
തിരുവനന്തപുരം :സംസ്ഥാനത്ത് തൊഴിൽ സ്ഥാപനം മാറുമ്പോൾ പ്രൊവിഡന്റ് ഫണ്ട് (പി.എഫ്) അക്കൗണ്ട് മാറ്റുന്നതിനുള്ള നടപടിക്രമം ഇ.പി.എഫ്.ഒ ലളിതമാക്കി. ഓൺലൈൻ ട്രാൻസ്ഫർ ക്ലെയിം മുൻതൊഴിലുടമ വഴിയോ പുതിയ തൊഴിലുടമ വഴിയോ അയയ്ക്കുക എന്ന നിലവിലെ രീതി താഴെപ്പറയുന്നവയിൽ നിന്ന് ഒഴിവാക്കിയിരിയ്ക്കുകയാണ്.

- 2017 ഒക്ടോബർ ഒന്നിനോ അതിനു ശേഷമോ യു.എ.എൻ ലഭിക്കുകയും ആധാറുമായി ലിങ്ക് ചെയ്യുകയും ചെയ്ത ഒരേ യു.എ.എന്നുമായി ബന്ധിപ്പിച്ച മെമ്പർ ഐഡികൾ തമ്മിലുള്ള ട്രാൻസ്‌ഫറുകൾ.
- 2017 ഒക്ടോബർ ഒന്നിനോ ശേഷമോ ലഭിച്ചതും ഒരേ ആധാറുമായി ലിങ്ക് ചെയ്തതുമായ വ്യത്യസ്ത യു.എ.എന്നുകളുമായി ബന്ധിപ്പിച്ച മെമ്പർ ഐഡികൾ തമ്മിലുള്ല ട്രാൻസ്‌ഫറുകൾ.
- 2017 ഒക്ടോബർ ഒന്നിന് മുമ്പ് ലഭിച്ചതും ആധാറുമായി ലിങ്ക് ചെയ്തതും മെമ്പർ ഐഡികളിൽ പേര്, ജനനത്തീയതി, ലിംഗഭേദം എന്നിവ ഒരുപോലെ ആയതുമായ ഒരേ യു.എ.എന്നുമായി ബന്ധിപ്പിച്ചിട്ടുള്ല മെമ്പർ ഐ.ഡികൾ
- തമ്മിലുള /ട്രാൻസ്ഫറുകൾകുറഞ്ഞത് ഒരു യു.എ.എൻ എങ്കിലും 2017 ഒക്ടോബർ ഒന്നിന് മുമ്പ് ലഭിച്ചതും ഒരേ ആധാറുമായി ലിങ്ക് ചെയ്തതും മെമ്പർ ഐഡികളിൽ പേര്, ജനനത്തിയതി, ലിംഗഭേദം എന്നിവ ഒരുപോലെ ആയതുമായ വ്യത്യസ്ത യു.എ.എന്നുകളുമായി ബന്ധിപ്പിച്ച മെമ്പർ ഐഡികൾ തമ്മിലുള്ള ട്രാൻസ്‌ഫറുകൾ.
CATEGORIES News