പി.എസ്.എം.ഒ കോളേജിൽ റിസർച്ച് ഫോറം ഉദ്ഘാടനം ചെയ്തു; എ.ഐ സാധ്യതകൾ ചർച്ചയായി

പി.എസ്.എം.ഒ കോളേജിൽ റിസർച്ച് ഫോറം ഉദ്ഘാടനം ചെയ്തു; എ.ഐ സാധ്യതകൾ ചർച്ചയായി

  • പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ. ബഷീർ എം സി ഉദ്ഘാടനം നിർവ്വഹിച്ചു.

തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജ് യൂണിയൻ (2025-26) റിസർച്ച് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഗവേഷണ മേഖലയിലെ പുതിയ പ്രവണതകളെക്കുറിച്ച് സെമിനാറും റിസർച്ച് ഫോറം ഉദ്ഘാടനവും സംഘടിപ്പിച്ചു. ജനുവരി 31-ന് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ. ബഷീർ എം സി ഉദ്ഘാടനം നിർവ്വഹിച്ചു.കോളേജ് യൂണിയൻ അഡൈ്വസർ അബ്ദുൾ സമദ് കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ റിസർച്ച് പ്രതിനിധി തഫ്‌സീല തസ്‌നി യു. സ്വാഗതം പറഞ്ഞു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ സീനിയർ റിസർച്ച് ഫെല്ലോയും പ്രധാനമന്ത്രി യുവ ഫെല്ലോഷിപ്പ് ജേതാവുമായ ജെ. എസ്. അനന്തകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഗവേഷണ മേഖലയിൽ വരുത്തുന്ന വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ചും പുത്തൻ സാധ്യതകളെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു.ചടങ്ങിൽ റിസർച്ച് കോർഡിനേറ്റർ ഡോ. നിസാർ പി., ഐ.ക്യു.എ.സി (IQAC) കോർഡിനേറ്റർ ഡോ. അർഷാദ് കീതടത്ത്, കോളേജ് യൂണിയൻ ചെയർമാൻ അഹമ്മദ് നിഹാൽ എന്നിവർ ആശംസകൾ നേർന്നു. റിസർച്ച് സ്കോളർ ഹാഷിമ നന്ദി പറഞ്ഞു. ഗവേഷണ താല്പര്യമുള്ള നിരവധി വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )