
പി.ജി കഴിഞ്ഞവർക്ക് ഇനി വർഷത്തെ ബി.എഡ്
- പുതുക്കിയ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ബിരുദ പഠനം ഉൾപ്പെടെയുള്ളവ മാറിയ പശ്ചാത്തലത്തിലാണു വീണ്ടും ഒരു വർഷ ബി.എഡ് വരുന്നത്
ന്യൂഡൽഹി: ബി.എഡ് പ്രോഗ്രാം ഒരു വർഷ തിരിച്ചെത്തുന്നു.നാല് വർഷ ബിരുദ പ്രോഗ്രാം പൂർത്തിയാക്കുന്നവർ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിടുന്ന കോഴ്സിന്റെ പാഠ്യപദ്ധതി ക്രമീകരിക്കാൻ നാഷനൽ കൗൺസിൽ ഫോർ ടീച്ചേഴ്സ് എജ്യുക്കേഷൻ (എൻ.സി.ടി.ഇ) എട്ടംഗ സമിതിക്കു രൂപം നൽകി. ഏതാനും ദിവസം മുൻപു നടന്ന എൻ.സി.ടി.ഇ ഗവേണിങ് കൗൺസിൽ യോഗത്തിൽ ഇതുൾപ്പെടെ ചർച്ച ചെയ്തിരുന്നു.
ഒരു വർഷ ബി.എഡ് 2014ൽ അവസാനിപ്പിച്ചിരുന്നു. രാജ്യത്തെ അധ്യാപക പരിശീലനത്തിലെ നിലവാരക്കുറവ് വ്യക്തമാക്കി ജസ്റ്റിസ് ജെ.എസ്.വർമ, പ്രഫ. പൂനം ബത്ര എന്നിവരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി.

നിലവിൽ ബി.എഡ് രണ്ട് വർഷമാണ്.പുതുക്കിയ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചു ബിരുദ പഠനം ഉൾപ്പെടെയുള്ളവ മാറിയ പശ്ചാത്തലത്തിലാണു വീണ്ടും ഒരു വർഷ ബി.എഡ് ആരംഭിക്കുന്നത്. പുതിയ നാല് വർഷ ബിരുദവും രണ്ട് വർഷത്തെ പിജിയും പൂർത്തിയാക്കുന്നർക്ക് ഒരു വർഷ ബിഎഡിനു ചേരാവുന്ന തരത്തിലാകും നടപടി.