
പി .പി.ദിവ്യയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി
- അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ദിവ്യയെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി
കണ്ണൂർ: എഡിഎമ്മിൻ്റെ ആത്മഹത്യാക്കേസിൽ കീഴടങ്ങിയ പി.പി.ദിവ്യയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ക്രൈംബ്രാഞ്ച് ഓഫീസിൽ രണ്ടുമണിക്കൂറെടുത്താണ് ചോദ്യം ചെയ്യൽ പൂർത്തിയായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ദിവ്യയെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. വൈദ്യപരിശോധനയ്ക്ക് ശേഷം ദിവ്യയെ തളിപ്പറമ്പുള്ള മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കും. ജില്ലാ ആശുപത്രിയുടെ പിൻവാതിലിലൂടെയാണ് ദിവ്യയെ പരിശോധനക്കെത്തിച്ചത്.
ചോദ്യം ചെയ്യലിന് ശേഷം പുറത്തിറക്കിയ ദിവ്യക്കെതിരെ ക്രൈംബ്രാഞ്ച് ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കനത്ത പ്രതിഷേധമാണ് അരങ്ങേറിയത്. പ്രതിഷേധങ്ങൾക്കിടയിലൂടെ വളരേയേറെ പണിപ്പെട്ടാണ് പൊലീസ് ദിവ്യയുമായുള്ള വാഹനം റോഡിലേക്കിറങ്ങിയത്. പി.പി.ദിവ്യയും പൊലീസും ഒത്തുകളിച്ചെന്നാരോപിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷേധിക്കുകയായിരുന്നു.
CATEGORIES News