പി.പി. ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

പി.പി. ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

  • രണ്ട് ദിവസത്തേക്കായിരുന്നു പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്

കണ്ണൂർ: എഡിഎം കെ നവീൻ ബാബു ആത്മഹത്യചെയ്ത സംഭവത്തിൽ അറസ്റ്റിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറ് പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്നു വൈകുന്നേരം അഞ്ചു മണിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. രണ്ട് ദിവസത്തേക്കായിരുന്നു പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.

ഒക്ടോബർ 15ന് രാവിലെയാണ് നവീൻബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ് സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കണൂരിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ച് ചൊവ്വാഴ്ച പത്തനംതിട്ടയിൽ ചുമതലയേൽക്കാനിരിക്കെയാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )