പി.പി ദിവ്യയെ സംരക്ഷിക്കില്ല – മുഖ്യമന്ത്രി പിണറായി വിജയൻ

പി.പി ദിവ്യയെ സംരക്ഷിക്കില്ല – മുഖ്യമന്ത്രി പിണറായി വിജയൻ

  • അന്വേഷണത്തിൽ സർക്കാർ ഒരുതരത്തിലും ഇടപെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്‌ത സംഭവത്തിൽ മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പി.പി ദിവ്യക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എത്രയും പെട്ടെന്ന് പോലീസ് അന്വേഷണം പൂർത്തിയാക്കുമെന്നും അന്വേഷണത്തിൽ സർക്കാർ ഒരുതരത്തിലും ഇടപെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പോലീസ് റിപ്പോർട്ടിന് ശേഷം കൂടുതൽ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )