
പി.പി.ദിവ്യ കണ്ണൂർ ടൗൺ പോലീസ് സ്‌റ്റേഷനിൽ ഹാജരായി
- മാധ്യമങ്ങളോട് പ്രതികരിക്കാൻ അവർ തയ്യാറായില്ല
കണ്ണൂർ : എ.ഡി.എം. നവീൻബാബുവിന്റെ മരണത്തിൽ ജാമ്യം ലഭിച്ച പി.പി.ദിവ്യ കണ്ണൂർ ടൗൺ പോലീസ് സ്‌റ്റേഷനിൽ ഹാജരായി. ജാമ്യവ്യവസ്ഥ പ്രകാരമാണ് ദിവ്യ ഹാജരായത്. മാധ്യമങ്ങളോട് പ്രതികരിക്കാൻ അവർ തയ്യാറായില്ല.

ജാമ്യവ്യവസ്ഥപ്രകാരം എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകണമെന്നാണ്. അതിന്റെയടിസ്ഥാനത്തിലാണ് കണ്ണൂർ ടൗൺ സി.ഐ. ശ്രീജിത്ത് കൊടേരിയുടെ മുൻപാകെ ദിവ്യ ഹാജരായത്
CATEGORIES News
