
പി.പി ദിവ്യ ജയിലിൽ നിന്ന് പുറത്തിറങ്ങി
- പതിനൊന്ന് ദിവസത്തെ ജയിൽവാസത്തിനൊടുവിലാണ് ദിവ്യ ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത്
കണ്ണൂർ: എഡിഎം നവീൻ ബാബുവിൻറെ ആത്മഹത്യാ കേസിൽ ജാമ്യം ലഭിച്ച പി.പി ദിവ്യ ജയിലിൽ നിന്ന് പുറത്തിറങ്ങി.
നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഃഖമുണ്ടെന്ന് പറഞ്ഞ ദിവ്യ, തന്റെ നിരപരാധിത്വം തെളിയണമെന്നും കേസിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും പറഞ്ഞു.
മാധ്യമപ്രവർത്തകരും നാട്ടുകാരും രണ്ട് പതിറ്റാണ്ടായി തന്നെ കാണുന്നുണ്ട്. എല്ലാവരുമായും സഹകരിച്ച പോകുന്ന ഒരാളാണ് താൻ. ഏത് ഉദ്യോഗസ്ഥരോടും സദുദ്ദേശ്യത്തോടെ മാത്രമേ താൻ സംസാരിക്കാറുള്ളു.
തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്. പതിനൊന്ന് ദിവസത്തെ ജയിൽവാസത്തിനൊടുവിലാണ് ദിവ്യ ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത്.
CATEGORIES News