
പി. ഭാസ്കരൻ പുരസ്കാരം ഗായകൻ പി.ജയചന്ദ്രന് മരണാനന്തര ബഹുമതിയായി നൽകും
- പുരസ്കാരം ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും ശിൽപവും അടങ്ങുന്നതാണ്
തൃശൂർ:കൊടുങ്ങല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പി. ഭാസ്‌കരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പി. ഭാസ്കരൻ പുരസ്കാരം ഗായകൻ പി. ജയചന്ദ്രന് മരണാനന്തര ബഹുമതിയായി നൽകും. പുരസ്കാരം ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും ശിൽപവും അടങ്ങുന്നതാണ്. ശ്രീകുമാരൻ തമ്പി, കമൽ, വിദ്യാധരൻ മാഷ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്.

ഈ മാസം 25ന് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ നടക്കുന്ന ഭാസ്‌കരസന്ധ്യയിൽ ജയചന്ദ്രൻ്റെ കുടുംബാംഗങ്ങൾ പുരസ്കാരം ഏറ്റുവാങ്ങും.
CATEGORIES News