പി.വി.അൻവർ എംഎൽഎക്ക് നിയമസഭയിൽ പ്രത്യേക ഇരിപ്പിടം

പി.വി.അൻവർ എംഎൽഎക്ക് നിയമസഭയിൽ പ്രത്യേക ഇരിപ്പിടം

  • ട്രഷറി ബെഞ്ചിനും പ്രതിപക്ഷത്തിനും ഇടയിൽ വരുന്ന നാലാം നിരയിലാണ് പ്രത്യേക ഇരിപ്പിടം

തിരുവനന്തപുരം: പി.വി.അൻവർ എംഎൽഎക്ക് നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി. ട്രഷറി ബെഞ്ചിനും പ്രതിപക്ഷത്തിനും ഇടയിൽ വരുന്ന നാലാം നിരയിൽ സ്പീക്കർ എ.എൻ ഷംസീർ അൻവറിന് പ്രത്യേക ഇരിപ്പിടം അനുവദിച്ചു. പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ലെന്ന് അൻവർ നേരത്തെ പറഞ്ഞിരുന്നു. സ്പീക്കർ തനിക്ക് പ്രത്യേക സീറ്റ് നൽകിയില്ലെങ്കിൽ നിയമസഭയുടെ തറയിൽ ഇരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നേരത്തെ അനുവദിച്ച സീറ്റ് മാറ്റാനാകില്ലെന്ന നിലപാടാണ് സ്പീക്കർ സ്വീകരിച്ചത്.

എന്നാൽ, സി.പി.എം പാർലമെന്ററി പാർട്ടി നേതാവ് ടി.പി.രാമകൃഷ്‌ണൻ്റെ അഭ്യർഥന മാനിച്ച് അൻവറിൻ്റെ സീറ്റ് സി.പി.എം ബ്ലോക്കിൽ നിന്ന് മാറ്റി. പ്രതിപക്ഷ എം.എൽ.എമാരുടെ സീറ്റിന് പിന്നിലെ അവസാന നിരയിലേക്ക് മാറ്റി. എന്നാൽ, ഈ തീരുമാനത്തിൽ പ്രതിഷേധിച്ച അൻവർ തന്റെ ഇരിപ്പിടം മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്പ‌ീക്കർക്ക് കത്ത് നൽകി. ഈ കത്തിന് പിന്നാലെ സ്പീക്കർ അദ്ദേഹത്തിന് ഭരണപക്ഷ എംഎൽഎമാർക്കും പ്രതിപക്ഷ എംഎൽഎമാർക്കും ഇടയിൽ പ്രത്യേക ഇരിപ്പിടം അനുവദിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )