
പുകസ : ഷാജി.എൻ. കരുൺ പ്രസിഡന്റ്, ഡോ. കെ.പി. മോഹനൻ ജനറൽ സെക്രട്ടറി
- 13-ാം സംസ്ഥാന സമ്മേളനം കണ്ണൂരിൽ സമാപിച്ചു
കണ്ണൂർ:പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന പ്രസിഡൻ്റായി ഷാജി.എൻ.കരുണിനെയും ജനറൽ സെക്രട്ടറിയായി ഡോ. കെ.പി. മോഹനനെയും കണ്ണൂരിൽ നടന്ന 13-ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. എം. കെ.മനോഹരനാണ് സംഘടനാ സെക്രട്ടറി. ട്രഷറർ ടി.ആർ. അജയൻ.
മറ്റു ഭാരവാഹികൾ: പ്രൊഫ. വി.എൻ.മുരളി, പ്രൊഫ. എം.എം. നാരായണൻ, അശോകൻ ചരുവിൽ, കെ. ഇ.എൻ കുഞ്ഞഹമ്മദ്, കമൽ, ടി. ഡി.രാമകൃഷ്ണൻ, പി.ആർ.പുഷ്പാവതി, ഇ. പി.രാജഗോപാലൻ, ഡോ:കെ.കെ.സുലേഖ, ഡി.സുരേഷ് കുമാർ (വൈസ് പ്രസിഡന്റുമാർ). ഡോ: സി.രാവുണ്ണി, പി.എൻ. സരസമ്മ, എ. ഗോകുലേന്ദ്രൻ, സുജ സൂസൻ ജോർജ്, ജോഷി ഡോൺബോസ്കോ, നാരായണൻ കാവുമ്പായി, ഡോ:എം.എ.സിദ്ദിഖ്, വി. എസ്. ബിന്ദു, ജി.പി. രാമചന്ദ്രൻ, ഡോ:മിനി പ്രസാദ്, ബഷീർ ചുങ്കത്തറ, ഡോ: ജിനേഷ് കുമാർ എരമം (സെക്രട്ടറിമാർ).148 പേരടങ്ങിയ സംസ്ഥാന കമ്മിറ്റിയെയും 370 അംഗ സംസ്ഥാന ജനറൽ കൗൺസിലിനെയും തെരഞ്ഞെടുത്തു.